'മോഹന്‍ലാലും കശ്മീരും തമ്മിലെന്ത്' എന്ന ശീര്‍ഷകത്തില്‍ ജനുവരി 2009 ലെ പച്ചക്കുതിരയില്‍ ഡോക്ടര്‍ എം.എസ്.ജയപ്രകാശ് എഴുതിയ ലേഖനം ആണ് ഈ ബ്ലോഗിനധാരം. ടെറിടോറിയല്‍ ആരൃമി മോഹന്‍ലാലിന് കേണല്‍ പദവി നല്കാന് പോകുന്നു എന്ന ന്യൂസ് ആണ് ഡോക്ടര്‍ ജയപ്രകാശിനെ ചൊടിപ്പിച്ചിരിക്കുന്നത്.അതിന് അദ്ദേഹം കണ്ടെത്തുന്ന കാരണങ്ങള്‍ തരം താഴ്ന്നതും ജുഗുപ്സവഹമ് ആയി പ്പോയി. ഡോക്ടര്‍ ജയപ്രകാശിന്റെ ചില വാദഗതികളെ നമുക്കൊന്നു കീറിമുറിച്ച് നോക്കാം
"കശ്മീര്‍ സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു സിനിമകള്‍ എടുത്തു അതില്‍ സൈനിക ഓഫീസര്‍ആയി അഭിനയിച്ച മോഹന്‍ലാല്‍ "- മേജര്‍ രവിയുടെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയും മൂന്നമത്തെ
ചിത്രമായ കുരുക്ഷേത്രയുമാണ് മേല്‍പ്പറഞ്ഞ സിനിമകള്‍ .കീര്‍ത്തിചക്ര - സൈനികര്‍ക്കിടയിലെ കമ്മാണ്ടോകളുടെ ജീവിതത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണ് .അതിനകത്ത് കശ്മീരിലെ മുസ്ലിങ്ങളെ ഭീകരരും ക്രൂരന്മാരുമായി ചിത്രീകരിച്ചിരിക്കുന്നത് എവിടെയാണ് ?. ഇനി കശ്മീരികളായ മുസ്ലിങ്ങള്ക്കിടെയില് ഭീകരരും ക്രൂരന്മാരും ആയി ആരും ഇല്ലന്നാണോ അങ്ങയുടെ വാദം . ഇങ്ങു തെക്കേ അറ്റത്ത് കേരളത്തില്‍ നിന്നു പോലും ഈ ഗണത്തില്‍ പെട്ട ചിലരെ പിടികൂടിയത് അങ്ങറിഞ്ഞില്ല എന്നുണ്ടോ. ഇടയില്‍ ഒന്നു പറഞ്ഞോട്ടെ.കശ്മീരില്‍ മോഹന്‍ലാലിന്റെ ഇന്ഫോമര് ആയ കാസിം മറ്റും കാശ്മീര്‍ മുസ്ലിം തന്നെ അല്ലെ. കീര്‍ത്തിചക്ര യുടെ ഒരു തുടര്‍ച്ചയായി എന്നാല്‍ വ്യതസ്ത സാഹചര്യത്തില്‍ , കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണ് കുരുക്ഷേത്ര വരുന്നത് . ഈ രണ്ടു ചിത്രത്തിലും ഭീകരന്മാരായി ചിത്രീകരിച്ചിരിക്കുന്നത് പാക്കിസ്ഥാനികളായ മുസ്ലിങ്ങളെ യാണ്. അവരെ ഒന്നും അങ്ങിനെ ചിത്രീകരിക്കുവാന്‍ പാടില്ല എന്നുണ്ടോ. ഇനി അവരാരും അങ്ങിനെ ഒന്നും ചെയ്യുന്നില്ല എന്നും കശ്മീരിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ചെയ്തുകൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനും മുസ്ലിംഭീകരരും അല്ല എന്നാണോ അങ്ങയുടെ പക്ഷം. ഈ രണ്ടു സിനിമകളും മുസ്ലിം വിരുദ്ധ മനസ്ഥിതി ഉണ്ടാക്കി ഹിന്ദു വികാരം ആളി കത്തിക്കുക എന്ന സംഘ പരിവാര്‍ അജണ്ടയാണ് പ്രകടമാക്കുന്നതെന്ന അങ്ങയുടെ സ്റ്റേറ്റുമെന്റ് ഒരു പക്ഷെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കടത്തിണണകളില് ചൂടപ്പം പോലെ വിറ്റു പോകുവാന്‍ സാധ്യത ഉണ്ട് .ഇതെഴുതുന്ന ആള് ഒരു ഹിന്ദു
ആണെന്ന് അഭിമാനത്തോടെ പറയെട്ടെ .ഈ രണ്ടു ചിത്രങ്ങളും കണ്ടപ്പോള്‍ എന്റെ ഹിന്ദുത്വ വികാരം ആളി കത്തിയതുമില്ല, മുസ്ലിം വിരുദ്ധ മനസ്ഥിതി ഉണ്ടായതുമില്ല. പകരം എന്നിലെ ദേശ ഭക്തി യെ പ്രോജ്ജ്വോലിപ്പികുവാന് ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു എന്ന് പറയുന്നതാവും ശെരി. മോഹന്‍ലാലിനും മേജര്‍ രവിക്കും നന്ദി. പക്ഷെ അങ്ങയുടെ ഈ ലേഖനം ചിലരിലെന്കിലും ഹിന്ദുത്വ വികാരം ആളി കത്തിച്ചിട്ടുണ്ടാവും തീര്‍ച്ച.
എ.ബി .വീ.പീ നേതാവായിരുന്നു അത്രേ മേജര്‍ രവി. മേജര്‍ രവിയെ എനിക്ക് നേരിട്ടറിയില്ല. മലേ ഗാവ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തു വന്ന ഭീകരതയുടെ ഹിന്ദുത്വ മുഖം ,അതില്‍ കേണേല് പുരോഹിതിന്റെ പങ്ക് ,ഹിന്ദുത്വ ശക്തി കളും ആയുള്ള മേജര്‍ രവിയുടെ കൂട്ട് കെട്ട് , അവസാനം മേജര്‍ രവി, മോഹന്‍ലാല്‍, കേണേല് പുരോഹിത് എന്ന അച്ചുതണ്ടില്‍ എത്തിക്കുന്നു. എങ്ങിനയൂണ്ട് ആടിനെ പട്ടിയാക്കുന്ന ഈ പുത്തന്‍ വിദ്യ. പാര്‍ലമെന്റ് ആക്രമണം ,മുംബൈ സ്ഫോടനങ്ങള്‍ ,കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ ,ഏറ്റവും അവസാനം മുംബൈയിലെ ഭീകരാക്രമണം. അങ്ങിനെ ചെറുതും വലുതുമായ നിരവധി സ്ഫോടനങ്ങളും ആക്രമണംങളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ഭീകര മുഖം ഈ ദേഹം കാണുന്നില്ല .എന്നാല്‍ അദ്ദേഹം മലെഗാവിലെ ഭീകരമുഖം തിരിച്ചരിയുകം ചെയ്തു. ബലേ ഭേഷ് !, ഇരുട്ട് കൊണ്ടു ഓട്ട അടക്കുക എന്നല്ലാതെ ഇതിനെ എന്താണ് വിളിക്കേണ്ടത്.
ഈദേഹം കശ്മീരിന്റെ ചരിത്രവും നമുക്കു പഠിപ്പിച്ചു തരുന്നുണ്ട് . ഈ ചരിത്രം നമ്മുടെ ഭരണാധികാരി കള്‍ ക്കൊന്നും അറിയാത്തതല്ല . സുദീര്‍ഘമായി പ്രതിപാദിക്കുന്ന കസ്മീരിന്റെ ചരിത്രത്തിന്റെ അവസാനം അങ്ങ് പറയുന്നു കശ്മീരില്‍ ഇന്ത്യ ഗെവ്ന്മേന്റിന്റെ അധീശത്വത്തിന് പച്ചക്കൊടി ഉയര്‍ന്നു എന്ന്. കാശ്മീര്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ക്ക് കീഴിലാണ്, ഫാസിസ്റ്റ് ഇറ്റലി ,
നാസിസ്റ്റ് ജര്‍മ്മനിയെ എല്ലാം വെല്ലുന്ന കൊടിയ പീഡനം ആണത്രേ ഇവിടെ നടക്കുന്നത്. ദൈവമേ
നമ്മുടെ മനുഷ്യാവകാശ കമ്മീഷനും മറ്റു മനുഷ്യാവകാശ സംഘടനകളും എന്ത് ചെയ്യുക ആണാവോ .
എല്ലാം സമ്മതിച്ചു തന്നിരിക്കുന്നു . ഇപ്പറഞ്ഞതിനെല്ലാം മോഹന്‍ലാലും മേജര്‍ രവിയും എന്ത് പിഴച്ചു .കാശ്മീര്‍ ഇപ്പോള്‍ ആരാണ് ഭരിക്കുന്നത് ,മുമ്പ് ആരെല്ലാം ആണ് ഭരിച്ചിരുന്നത് ഇതെല്ലം ചരിത്രമാണ്. എന്നിട്ടും അങ്ങ് പറയുന്നു കശ്മീരിലെ ഭരണം നിയന്ത്രിക്കുന്നത് ന്യൂനപക്ഷ ഹിന്ദു വിഭാഗമാണെന്ന് . ഇതിനാണോ വൈരുദ്ധ്യാത്മക ഭൌതീക വാദം എന്ന് പറയുന്നതു.
ഡോക്ടര്‍ ജയപ്രകാശിന്റെ മറ്റൊരു മഹത്തായ കണ്ടുപിടിത്തമാണ് കാവിവത്കരിച്ച ഇന്ത്യന്‍ സൈന്യത്തിലെ രാജ്യസേവകരുമായി മേജര്‍ രവി, മോഹന്‍ലാല്‍, പുരോഹിത് സഖ്യത്തിന് ബന്ധം ഉണ്ടെന്നത്....കാവിവത്കരിച്ച ഇന്ത്യന്‍ സൈന്യം എന്നതിന്റെ അര്‍ഥം എന്താണ് .കാവിയെന്താ അത്ര മോശം ആണോ. നമ്മുടെ ദേശിയ പതാകയിലും കാവി ഇല്ലേ . അങ്ങയുടെ ഉദ്ദേശം എന്താണെന്നു മനസ്സിലായി . ബഹുമാനപ്പെട്ട എ .കെ. ആന്റണി യുടെ സത്വര ശ്രദ്ധ ഈ വിഷയത്തില്‍ പതി യേണ്ടതാണ് .ഇടയില്‍ ഹിന്ദുത്വ ബന്ധമുളള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയ ചില പ്രയോഗങ്ങളും ഉണ്ട്
ഇതിനെല്ലാം ശ്രീ ആന്റണി തന്നെ മറുപടി പറയട്ടെ . ഇനി മോഹന്‍ലാല്‍ , മേജര്‍ രവി ,പുരോഹിത് അച്ചുതണ്ടിന്റ്റെ സത്യാവസ്ഥ ഏറ്റവും ചുരുങ്ങിയത് സീ .ബീ. ഐ .യെ കൊണ്ടെങ്കിലും അന്വേഷിപ്പിക്കണം ... വായില്‍ വന്നതു കോതയ്ക്ക് പാട്ട്.
മോഹന്‍ ലാല്‍ ,മേജര്‍ രവി സഖ്യത്തിന്റെ ഹിന്ദുത്വ അജണ്ട തെളിയിക്കുന്ന സംഭവം ആണ് ബട്ല ഹൌസ് ഏറ്റുമുട്ടലില്‍ മരിച്ച ഇന്‍സ്പെക്ടര്‍ മോഹന്ശര്മ്മക്കു മോഹന്‍ലാല്‍ പ്രഖ്യാപിച്ച പാരിതോഷികം അത്രേ .ഇന്‍സ്പെക്ടര്‍ മോഹന്‍ ശര്‍മ്മ മരിച്ചത് ഭീകരരും ആയുള്ള ഏറ്റുമുട്ടലില്‍ ആണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാവുന്ന സത്യം ആണ്. അതൊരു ഫേക്ക് എന്കൌന്റെര്
ആണോ അല്ലയോ എന്നത് ഇനിയും പുറത്തുവരാനിരിക്കുന്ന അന്വേഷണങ്ങള്‍ തെളിയിക്കട്ടെ. മനുഷ്യത്വ പരമായ ഒരു കാര്യം മാത്രമാണ് മോഹന്‍ ലാല്‍ ചെയ്തത്. അദ്ദേഹം അങ്ങിനെ എത്രയോ പേരെ സഹായിക്കുന്നു .അതൊന്നും സാധാര്ണാ വാര്‍ത്ത ആകാറില്ല. ഒരു പക്ഷെ അത് അദ്ദേഹ ത്തിനു ഇഷ്ടമാല്ലായിരിക്കാം . ഇതൊരു വാര്‍ത്ത ആയപ്പോള്‍ അതിലും വര്‍ഗീയത. ചോര ഉള്ളോ രകിടിന്‍ ചുവട്ടിലെ ചോര തന്നെ കൊത്കിനു കൌതുകം
ഇടയില്‍ ഡോക്ടര്‍ ജയപ്രകാശ് ഒരു കാര്യം സമ്മതിക്കുന്നുണ്ട് ." രാജ്യത്തെ നടുക്കുന്ന എത്ര എത്ര സ്ഫോടനങ്ങള്‍ ആണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ", എന്ന്.പക്ഷെ അതിന്റെ പിന്നില്‍ ആരൊക്കെ ആണ് , എന്താണ് അവരുടെ ലക്ഷ്യം ഇതൊന്നും എന്തേ ഡോക്ടറെ അങ്ങ് കാണാതെ പോയത് . അതിന് കാരണം കണ്ടെത്തിയാല്‍ പിന്നെ ഈ ലേഖനം തന്നെ ആവശ്യം ഉണ്ടാകുമായിരുന്നില്ല അല്ലേ. പക്ഷെ അങ്ങയുടെ അജണ്ട നടപ്പാകുകയില്ലല്ലോ
ഈ ലേഖനത്തിനു പിന്നിലെ ഡോക്ടറുടെ അജണ്ട വളരെ വ്യക്തമാണ് .ആ അജണ്ട ലേഖനത്തിന്റെ അവസാനം അങ്ങ് ഉന്നയിച്ചിരിക്കുന്ന മൂന്നു ചോദ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ഉത്തരങ്ങള്‍ എന്തായാലും ,രാജ്യദ്രോഹപരം ആണ് അങ്ങയുടെ കണ്ടുപിടിത്തങ്ങള്‍ എന്ന് പറയേണ്ടിയിരിക്കുന്നു.
അവസാനം മോഹന്‍ലാലും മേജര്‍ രവിയും ഇക്കഥയറിയുന്നുണ്ടോ എന്നൊരു ഉദീരണം കൂടി. ശരിയാണ് , അവര്ക്കുരണ്ട് പേര്‍ക്കും ഇക്കഥ അറിയില്ല എന്ന് തന്നെ കരുതുക .കാരണം മേജര്‍ രവിയുടെ ഈ രണ്ടു സിനിമകള്‍ക്കും അങ്ങ് പറയുന്ന ചരിത്രവും ആയി യാതൊരു ബന്ധവും ഇല്ല. അതങ്ങേക്കും അറിയാം .പിന്നെന്തിനാണ് മോഹന്‍ലാലിനെയും മേജര്‍ രവിയെയും അങ്ങ് ഇങ്ങിനെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. ഉത്തരം വ്യക്തം . അങ്ങ് പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ലേഖനത്തിന്റെ അവസാനം വ്യക്തമായി പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു .മോഹന്‍ലാലും മേജര്‍ രവിയും വഴി അങ്ങ് അത് സാധിക്കുന്നു. ഒപ്പം ലേഖനത്തിനു നല്ലൊരു റീടര്ഷിപ്പും പബ്ലിസിറ്റിയും .മോഹന്‍ലാലും മേജര്‍ രവിയം ഒന്നുമല്ല അങ്ങയുടെ പ്രശ്നം എന്നത് പകല്‍ പോലെ വ്യക്തം.
നാളെ മുംബൈ ഭീകരാക്രമണത്തെ പറ്റിയും സിനിമ ഉണ്ടാകാം (റാം ഗോപാല്‍ വര്‍മ അങ്ങിനെ ഒന്നു ആലോചിക്കുന്നുണ്ട്) അന്ന് രാംഗോപാല്‍ വര്‍മ യെയും അഭിനയിക്കുന്ന നായക നടനെയും പിന്നെ വേണമെന്കില് വര്‍മയുടെ മോഹന്‍ ലാല്‍ ബന്ധവും ചേര്‍ത്തു പുതിയൊരു കഥ അങ്ങേക്ക് മെനഞ്ഞു ഉണ്ടാക്കാവുന്നതാണ്. കുറച്ചുകൂടി വൈഡ് പബ്ലിസിറ്റി യും താര പരിവേഷവും ലഭിക്കും.
നമ്മുടെ നാടിനെ മാത്രം എന്തെ ഭീകരര്‍ ഇങ്ങനെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നു .അമേരിക്കയില്‍ സെപ്റ്റംബര്‍ 11 നു ശേഷം എന്തെ മറ്റൊരു ആക്രമണം ഉണ്ടായില്ല. ആവര്‍ത്തി ക്കാതിരിക്കുവാനുള്ള പ്രതിരോധ സംവിധാനങ്ങളും ഇന്റലിജന്‍സ് എല്ലാം രാഷ്ട്രീയത്തിന്റെ കലര്‍പ്പില്ലാതെ നടപ്പിലാക്കാന്‍ അവര്‍ക്കു കഴിയുന്നത് കൊണ്ടാണ് അത് സാധിച്ചത്. നമുക്കോ, നയങ്ങളോ പരിപാടികളോ ഇല്ല. ഉള്ളവയോന്നും കാര്യക്ഷമം അല്ല. അവ കാര്യ ക്ഷമം ആകണം എന്നാര്‍ക്കും താല്പര്യവുമില്ല . എല്ലാ രാഷ്ട്രീയക്കാരന്റെയും കണ്ണ് വോട്ട് ബാങ്കില്‍ ആണ്. എല്ലാത്തിലും
രാഷ്ട്രീയം കാണുന്നത് ആണ് നമ്മുടെ ശാപം .
അവസാനമായി ഒന്നു കൂടി പറഞ്ഞു കൊള്ളട്ടെ .ബഹുമാന്യനായ ശ്രീ ആര്യാടന് മുഹമ്മദ് ഈയിടെ
പറഞ്ഞ ഒരു കാര്യം കൂടി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ കൊള്ളാം എന്ന് തോന്നുന്നു. ഭാരതത്തിലെ ഭൂരിപക്ഷ മതം ഹിന്ദു മതം ആയതു കൊണ്ടാണ് മറ്റു മതങ്ങള്‍ക്ക് വേരോടാനും വളരാനും
സാധിച്ചതെന്ന് .മറ്റേതെന്കിലും ഒരു മതമായിരിന്നു ഇവിടെ ഭൂരിപക്ഷം എങ്കില്‍ വേറൊരു മതവും ഇവിടെ വേരുറപ്പിക്കുകയില്ലായിരുന്നു എന്ന് .
സത്യം അറിയണം എങ്കില്‍ കണ്ണും കാതും തുറന്നു വെച്ചാല്‍ മതി . ആര്യാടന് പറഞ്ഞതു സത്യമാണോ എന്നറിയാന്‍ നമ്മുടെ അയാള്‍ രാജ്യങ്ങളിലേക്ക് ഒന്നു കണ്ണ് തുറന്നാല്‍ മതി. ഇരുട്ട് കൊണ്ടു ഓട്ട അടക്കുന്നവര്‍ക്ക് കണ്ണ് എന്തിന് അല്ലെ .
ജനുവരി ലക്കം പച്ചക്കുതിര വായിക്കണം . എന്റെ അഭിപ്രായങ്ങളോട് നിങ്ങള്‍ക്ക് യോജിക്കയോ വിയോജിക്കുകയോ ആവാം .അഭ്പ്രായം പറയുവാനും പ്രകടിപ്പികുവാനും ഉള്ള നമ്മുടെ സ്വാതന്ത്ര്യം ആണ് നമ്മുടെ ശക്തി .എന്റെയും ഡോക്ടറുടെയും നിങ്ങളുടെയും.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കണം
വീണ്ടും പുതിയൊരു വിശേഷവുമായി നമുക്കു കാണാം
എല്ലാവര്ക്കും നന്ദി
3 comments:
Good selection of topic for blogging.. Keep up the good work..waiting for more..
ur nephew..
Vysu
Good work Ajayan..keep on writing..
Apt reply Mr. Ajayakumar. I too have read that article. I couldn't believe a person holding a doctorate can come down this level to downgrade an actor like Mohanlal. I couldnt see any politics in the film Kerthichakra and Kurukshetra. They were really patriotic, and fills out your mind with feeling of 'proud indian'. I dont how can a person like Jayaprakash can do a butcher act. This is ridiculous and highly condemnable.
Post a Comment